കരള്‍ സംബന്ധമായ രോഗങ്ങളാല്‍ ഒരു മാസം നമ്മുടെ രാജ്യത്ത് 35- 40 പേര്‍ മരിക്കുന്നു! മദ്യനിരോധനം വന്നതുകൊണ്ട് കേരളത്തില്‍ ഈ കണക്കുകള്‍ അപ്രസക്തമാകുമെന്ന് ആശ്വസിക്കുന്നവര്‍ മനസിലാക്കുക- മദ്യപിക്കാത്തവര്‍ക്കും കരള്‍രോഗങ്ങള്‍ വരാം. നമ്മുടെ ശരീരത്തിലെ സുപ്രധാനങ്ങളായ ഒട്ടേറെ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും, ചര്‍മം കഴിഞ്ഞല്‍ ശരീരത്തിലെ ഏറ്റവും വലുതുമായ ഈ അവയവം രോഗബാധിതമായാല്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതുകൊണ്ടു തന്നെ, രോഗം മൂര്‍ച്ഛിച്ചുകഴിയുമ്പോഴേ 90% രോഗികളും കരള്‍രോഗത്തെക്കുറിച്ച് അറിയാറുള്ളു.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാല്‍ മാത്രമേ കരളിനു കേടുവരുകയുള്ളു എന്നൊരു മിഥ്യാധാരണ നമുക്കിടയിലുണ്ട്. എന്നാല്‍, നൂറിലധികം കാരണങ്ങളാല്‍ കരള്‍രോഗങ്ങള്‍ പിടിപെടാം എന്നതാണ് വസ്‌തുത. പ്രായമായവര്‍ക്കു മാത്രമല്ല ശിശുക്കള്‍ക്കും കരള്‍രോഗങ്ങള്‍ വരാം. കുടുംബപാരമ്പര്യം, വിഷകരമായ വസ്‌തുക്കള്‍, വൈറസ്, ബാക്‌ടീരിയ, തെറ്റായ ജീവിതശൈലി എന്നിവയെല്ലാം കരള്‍രോഗങ്ങള്‍ക്കു വഴിയൊരുക്കാം.
കരളിന് രോഗം പിടിപെട്ടാല്‍ തുടത്തില്‍ തടിപ്പും വീക്കവും ഉണ്ടാകാം. പക്ഷേ, രോഗിക്ക് ഒരുതരത്തിലുമുള്ള വേദനയോ പ്രയാസങ്ങളോ അനുഭപ്പെടുകയില്ല. പതിയെപ്പതിയെ കരള്‍വീക്കം കൂടുതല്‍ വഷളാകും. തുടര്‍ന്ന് കരളില്‍ സ്‌കാറുകള്‍ ഉണ്ടാകും. സ്‌കാറുകളുള്ള ടിഷ്യൂകളുടെ എണ്ണം പെരുകുമ്പോള്‍ ഫൈബ്രോസിസിന് കാരണമാകും. ഫൈബ്രോസിസ് പഴകിയാല്‍ സിറോസിസ് ആയിമാറും. ഈ അവസ്ഥയില്‍ കരളിന് ശരിയായ വിധം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. ഈ ഘട്ടത്തിലാണ് മഞ്ഞപ്പിത്തം പോലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുക. അപ്പോഴേക്കും മാരകമായ വിധം കരളിന് കേടുപറ്റിയിട്ടുണ്ടാകാം.
ഓട്ടോഇമ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, സിറോസിസ്, സിസ്റ്റിക് ഡിസീസ്, ഫാറ്റി ലിവര്‍, ഗാല്‍സ്റ്റോണ്‍, ലിവര്‍ ക്യാന്‍സര്‍, ഗര്‍ഭകാലത്തുണ്ടാകുന്ന കരള്‍രോഗങ്ങള്‍, നവജാതശിശുക്കള്‍ക്കുണ്ടാകുന്ന ഹൈപ്പറ്റൈറ്റിസ്, ടോക്‌സിക് ഹെപ്പറ്റൈറ്റിസ്, ഹെപ്പറ്റൈറ്റിസ് എ, ബി & സി തുടങ്ങിയവയാണ് കരളിനെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. കരളിന്റെ ആരോഗ്യസ്ഥിതിയും പ്രവര്‍ത്തനക്ഷമതയും മനസിലാക്കുന്നതിനുള്ള ലിവര്‍ ഫങ്ക്‌ഷന്‍ ടെസ്റ്റിലൂടെ, ഈ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത നേരത്തെ മനസിലാക്കാനാവും.
ആരോഗ്യവാനായ ഒരാള്‍ ആറുമാസത്തില്‍ ഒരിക്കല്‍ കരള്‍ സംബന്ധമായ വിശദപരിശോധനകള്‍ ചെയ്യേണ്ടതാണെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കുടുംബ പാരമ്പര്യമുള്ളവരും പ്രമേഹം, ഹൃദ്രോഗം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരും വ്യായാമമില്ലാത്തവരും അമിതവണ്ണമുള്ളവരും മദ്യപാനികളും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടവരും ദീര്‍ഘകാലമായി പല മരുന്നുകളും കഴിക്കുന്നവരും നിശ്ചയമായും ആറുമാസത്തിലൊരിക്കല്‍ കരള്‍രോഗങ്ങള്‍ കണ്ടെത്തുന്നുതിനുള്ള ചികിത്സകള്‍ ചെയ്യേണ്ടതാണ്. ഓര്‍ക്കുക. പ്രാരംഭലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കരള്‍ രോഗങ്ങള്‍ തുടക്കിത്തിലേ തിരിച്ചറിയപ്പെടാതെ പോകുന്നു. ചികിത്സ വൈകുന്തോറും കരള്‍ നശിച്ചുകൊണ്ടേയിരിക്കും. അതിനാല്‍, പരിശോധനകള്‍ കരളിന്റെ ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.

No comments:
Post a Comment