രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് മനസിലാക്കാനും പ്രമേഹം
നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കാനും മറ്റുമായി നിശ്ചിത ഇടവേളകളില്‍ നിങ്ങള്‍
വൈദ്യപരിശോധനകള്‍ക്ക് വിധേയരാകാറുണ്ടോ? അതോ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമേ മെഡിക്കല്‍
ലാബുകളില്‍ കയറിയിട്ടുള്ളോ? നിങ്ങള്‍ ഇതില്‍ ഏതു വിഭാഗത്തില്‍ പെടുന്നവരായാലും
രോഗനിര്‍ണയം കൃത്യമാകണമെങ്കില്‍ പരിശോധനാഫലം ശരിയായിരിക്കണം. അതിന്, നിങ്ങള്‍ പോകുന്ന
പരിശോധനാകേന്ദ്രം മികവുറ്റതായിരിക്കണം. പക്ഷേ, എങ്ങനെ അറിയും ലാബിന്റെ
ഗുണമേന്മ. ഇതാ, ചില
നിര്‍ദേശങ്ങള്‍.
1. അക്രഡിറ്റേഷന്‍
സ്വര്‍ണത്തിന്‌ബിഐസ് ഹാള്‍ മാര്‍ക്ക് പോലെ, കാര്‍ഷികഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് അഗ് മാര്‍ക്ക് പോലെ, ഐഎസ്‌ഓ സര്‍ട്ടിഫിക്കേഷന്‍ പോലെ, രോഗപരിശോധനാ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന അക്രഡിറ്റേഷനാണ് എന്‍എബിഎല്‍. ലാബുകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി ഇന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനാണിത്. എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ള ലാബുകളുടെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനായി ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സികളുണ്ട്. അവ ദൈനംദിന അടിസ്ഥാനത്തില്‍, ഈ അംഗീകാരമുള്ള ലാബുകളിലെ പരിശോധനാഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. അതുകൊണ്ട് രോഗികള്‍ക്കും ഡോക്‌ടര്‍മാര്‍ക്കും വിശ്വസിച്ച് ആശ്രയിക്കാവുന്ന ലാബുകളില്‍ ഒന്നാമത്തേതായി ഉള്‍പ്പെടുത്താവുന്നയാണ് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ഉള്ള ലാബുകള്‍.
2. യന്ത്രവത്‌കൃതമായ പരിശോധനാസംവിധാനങ്ങള്‍
പൂര്‍ണമായും യന്ത്രവത്‌കരിക്കപ്പെട്ട പരിശോധനാസംവിധാനങ്ങളുള്ള ലാബുകളില്‍ നിന്നുള്ള പരിശോനാഫലങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളയിരിക്കും. റിസല്‍റ്റുകള്‍ തെറ്റിപ്പോകാനുള്ള സാധ്യതയും ഓട്ടോമേറ്റഡ് സംവിധാനങ്ങളില്‍ കുറവായിരിക്കും. പരിശോധനയ്‌ക്കായി ശേഖരിച്ച സാംപിളുകളുടെ ഓരോന്നിന്റെയും വിശദമായ പരിശോധനാഫലങ്ങള്‍ ഇവിടെ നിന്ന് രോഗിക്ക് ലഭിക്കും. മാനുഷികമായി വന്നേക്കാവുന്ന പിഴവുകളുടെ തോത് ഓട്ടോമേറ്റഡ് ലാബുകളില്‍ കുറവാണെന്നാണ് ഡോക്‌ടര്‍മാരുടെനിരീക്ഷണം.
3. സാങ്കേതിക യോഗ്യതകളുള്ള ജീവനക്കാര്‍
നിശ്ചിതയോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള ലാബ് ടെക്‌നീഷ്യന്മാരെപ്പോലെതന്നെ പ്രധാനമാണ്, മികച്ച ലാബുകളില്‍ സാങ്കേതികകാര്യങ്ങളില്‍ മികവും നിശ്ചിതയോഗ്യതയുമുള്ള മുഴുവന്‍ സമയ ജീവനക്കാരുടെ സാന്നിദ്ധ്യം. പരിശോധന ഉപകരണങ്ങള്‍ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും പരിഹരിക്കാനും വൈദഗ്‌ദ്ധ്യമുള്ളവര്‍ ലാബില്‍ ഉണ്ടെങ്കില്‍, ലാബിന്റെ പ്രവര്‍ത്തന മികവ് ഉറപ്പുവരുത്താനാകും.
4. പരിശോധനാഫലങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സംവിധാനം
പരിശോധനാഫലങ്ങള്‍ ഇ-മെയില്‍ വഴിയോ മെസേജായോ സൈറ്റില്‍ തിരഞ്ഞാല്‍ ലഭ്യമാകുന്ന വിധത്തിലോ രോഗികള്‍ക്കു ലഭിക്കുമെങ്കില്‍ അത് അവര്‍ക്ക് അങ്ങേയറ്റം സൗകര്യമായിരിക്കും; പ്രത്യേകിച്ചും ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലി പിന്തുടരുന്നവര്‍ക്ക്. വീണ്ടുമൊരിക്കല്‍ കൂടി ലാബില്‍ പോകുന്ന അനാവശ്യയാത്ര ഒഴിവാക്കാം, സമയവും ലാഭിക്കാം. വീട്ടില്‍ വന്ന് സാംപിളുകള്‍ ശേഖരിക്കുന്ന സംവിധാനവും രോഗികള്‍ക്കു പ്രയോജനകരമാണ്.
5. ഡോക്‌ടര്‍മാരുടെ സേവനം
നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ലാബില്‍, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാനായി വിദഗ്‌ദ്ധ ഡോക്‌ടര്‍മാരോ ഡോക്‌ടര്‍മാരുടെ പാനലോ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള നിലവാരം ലാബിനുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.
രോഗ, ചികിത്സാ നിര്‍ണയത്തില്‍ ലാബ് പരിശോധനാ ഫലങ്ങളുടെ പ്രസക്തി വളരെ കൂടുതലാണ്. അതിനാല്‍ തന്നെ പരിശോധനകള്‍ മികച്ച ലബോറട്ടറികളില്‍ തന്നെ നടത്തുന്നത് പിഴവില്ലാത്ത രോഗനിര്‍ണയത്തിനും വിദഗ്‌ദ്ധ ചികിത്സയ്‌ക്കും അത്യന്താപേക്ഷിതമാണ്.

No comments:
Post a Comment