Wednesday 13 November 2013

നിങ്ങള്‍ക്കു പ്രമേഹ സാധ്യതയുണ്ടോ എന്നറിയാന്‍ ചോദ്യാവലി

പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഡോക്ടര്‍ മുന്നറിയിപ്പു നല്‍കുന്നതു വരെ നമ്മളില്‍ പലരും പ്രമേഹ രോഗ സാധ്യതയെക്കുറിച്ച് ആലോചിക്കാറു പോലുമില്ല. എന്നാല്‍ രോഗ സാധ്യത വിലയിരുത്തി ജീവിതം കാലേകൂട്ടി ക്രമീകരിച്ചാലോ? പ്രമേഹം നിങ്ങളെ കീഴ്പ്പെടുത്താതെ സൂക്ഷിക്കുകയുമാവാം.

നിങ്ങള്‍ക്ക് പ്രമേഹ രോഗ സാധ്യതയുണ്ടോ എന്നറിയാന്‍ ഇതാ ഒരു എളുപ്പവഴി. ചുവടെ കൊടുത്തിരിക്കുന്ന ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, ഒടുവില്‍ ചുവടെയുള്ള ഉത്തര സൂചിക നോക്കുക, നിങ്ങളുടെ പ്രമേഹ സാധ്യത നിങ്ങള്‍ക്കു തന്നെ വിലയിരുത്താം.

പ്രമേഹ പരിശോധന (ടൈപ് 2)

ഓരോ ചോദ്യത്തിനും നിങ്ങളുടെ ഉത്തരം അടയാളപ്പെടുത്തിയശേഷം ഒടുവില്‍, പോയിന്‍റ് കൂട്ടിനോക്കുക.

നിങ്ങളുടെ പ്രായം:
0   45ൽ താഴെ
2   45-54
3   55-64
4   64ൽ കൂടുതൽ

ശരീര-പിണ്ഡ സൂചിക (ബോഡി മാസ് ഇന്‍ഡെക്സ്):
0   25 kg/m2-ൽ താഴെ
1   25-30 kg/m2.
3   30 kg/m2-ൽ കൂടുതൽ  

അരക്കെട്ടിന്‍റെ അളവ് (പൊക്കിൾ ഭാഗത്ത്)
പുരുഷന്മാർ                      സ്ത്രീകൾ
0  94 cm-ൽ താഴെ                80 cm-ൽ താഴെ
3  94-102 cm                                  80-88 cm
4  102-ൽ കൂടുതൽ            88-ൽ കൂടുതൽ

ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം പതിവുണ്ടോ?
0  ഉണ്ട്
2  ഇല്ല

പച്ചക്കറികളും പഴങ്ങളും എത്ര പതിവായി കഴിക്കാറുണ്ട്?
എല്ലാ ദിവസവും
1  എല്ലാ ദിവസവുമില്ല

ഉയർന്ന രക്തസമ്മർദ്ദത്തിന് പതിവായി മരുന്നു കഴിക്കുന്നുണ്ടോ?
0  ഇല്ല
2  ഉണ്ട്

രക്തത്തിൽ എപ്പോഴെങ്കിലും പഞ്ചസാരയുടെ നില അധികമായി കണ്ടിട്ടുണ്ടോ?
0  ഇല്ല
5  ഉണ്ട്

കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹം ഉണ്ടായിട്ടുണ്ടോ?
0  ഇല്ല
3  ഉണ്ട് (മുത്തശ്ശൻ/ശ്ശി), അമ്മാവൻ/അമ്മായി, കസിൻ)
5   ഉണ്ട് (അമ്മ/അച്ഛൻ, സഹോദരി/സഹോദരൻ, മക്കൾ)


പ്രമേഹസാധ്യതാ സൂചിക:
പത്തുകൊല്ലത്തിനുള്ളിൽ നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത-
പോയിന്‍റ് 7 ൽ കുറവാണെങ്കിൽ   
വളരെ കുറഞ്ഞ സാധ്യത
ഈ പോയിന്‍റ് നിലയുള്ള  100-ല്‍ ഒരാള്‍ക്കു മാത്രം പ്രമേഹ സാധ്യത
പോയിന്‍റ് 7-11
ചെറിയ സാധ്യത
ഈ പോയിന്‍റ് നിലയുള്ള 25-ല്‍ ഒരാള്‍ക്കു പ്രമേഹ സാധ്യത
പോയിന്‍റ് 12-14
മിതമായ സാധ്യത
ഈ പോയിന്‍റ് നിലയുള്ള 6-ല്‍ ഒരാള്‍ക്കു പ്രമേഹ സാധ്യത
പോയിന്‍റ് 15-20
ഉയര്‍ന്ന സാധ്യത
ഈ പോയിന്‍റ് നിലയുള്ള 3-ല്‍ ഒരാള്‍ക്കു പ്രമേഹ സാധ്യത
20 പോയിന്‍റിനു മുകളില്‍
വളരെ ഉയര്‍ന്ന സാധ്യത
ഈ പോയിന്‍റ് നിലയുള്ള 2-ല്‍ ഒരാള്‍ക്കു പ്രമേഹ സാധ്യത


ശരീര-പിണ്ഡസൂചിക (ബോഡി മാസ് ഇന്‍ഡെക്സ്- BMI)

തൂക്കം കൂടുതലാണോ കുറവാണോ എന്നു കണക്കാനുള്ളതാണ് ശരീര-പിണ്ഡസൂചിക എന്ന ബോഡി മാസ് ഇന്‍ഡെക്സ്. കിലോഗ്രാമിൽ ഉള്ള തൂക്കത്തെ മീറ്ററിലുള്ള ഉയരത്തിന്‍റെ സ്ക്വയർ കൊണ്ട് ഹരിക്കുക. തൂക്കം 70 കിലോയും ഉയരം 165 സെന്റിമീറ്ററും ആണെങ്കിൽ, ശരീരപിണ്ഡം 70(1.65x1.65),എന്നു വെച്ചാൽ, 25.7.

ശരീര-പിണ്ഡസൂചിക 25-30 ആണെങ്കിൽ, തൂക്കം കുറയ്ക്കണം, അഥവാ കൂടാതെ നോക്കുകയെങ്കിലും വേണംസൂചിക 30 കവിഞ്ഞാൽ, ദോഷഫലങ്ങൾ കാണാൻ തുടങ്ങുംപിന്നെ തൂക്കം കുറച്ചേ പറ്റൂ.

തുടക്കത്തിൽ പ്രമേഹത്തിന്‍റെ ലക്ഷണം കാണുകയേ ഇല്ല. സാധ്യതാപരിശോധനയിൽ 12-14 പോയന്‍റില്‍ എത്തുമ്പോള്‍, രോഗം വരാതിരിക്കാനുള്ള വഴികൾ കാര്യമായി ആരായണം. തൂക്കം ശ്രദ്ധിക്കണം, ഭക്ഷണശീലം മാറ്റണം, വ്യായാമം നിഷ്കര്‍ഷയോടെ ചെയ്യണം. ഡോക്ടറെ കാണണം.

പരിശോധനയിൽ 15 പോയന്‍റിൽ കൂടുതൽ കണ്ടെത്തിയാൽ, വെറും വയറ്റിലും ഭക്ഷണം കഴിച്ചും പഞ്ചസാര തിട്ടപ്പെടുത്തണം. അങ്ങനെ ലക്ഷണമൊന്നുമില്ലാതെ പ്രമേഹമുണ്ടോ എന്നു മനസ്സിലാക്കാം..

No comments:

Post a Comment