ഡോ. ടി.എ. വര്‍ക്കി | മാനേജിംഗ് ഡയറക്ടര്‍ | മെഡിലാബ് സ്പെഷ്യാലിറ്റി ലബോറട്ടറീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് | കടവന്ത്ര, കൊച്ചി | ഫോണ്‍: +91 94470
31471 | ഇമെയില്‍:
tavarkey.medilab@gmail.com
രോഗനിര്‍ണ്ണയത്തില്‍ ലബോറട്ടറികളുടെ പ്രസക്തി കൂടിവരുന്ന കാലമാണല്ലോ ഇത്. ലാബിലെ പരിശോധന മുന്‍ നിര്‍ത്തിയാണ് രോഗനിര്‍ണ്ണയം ഏറിയപങ്കും നടക്കുന്നത്. രോഗിയുടെ മുന്‍കാല ചരിത്രവും ദേഹ പരിശോധനയും ലാബ് പരിശോധനാ ഫലങ്ങളും ഡോക്ടറുടെ സാങ്കേതിക പരിജ്ഞാനവും ഒത്തുചേരുമ്പോഴാണ് ശരിയായ രോഗ നിര്‍ണ്ണയം നടക്കുന്നത്.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ആധുനിക ജീവിതചര്യയും ഭക്ഷണ രീതികളും, മനസ്സിന്‍റെ പിരിമുറുക്കവും, മായം ചേര്‍ന്ന ഭക്ഷണസാധനങ്ങളുമെല്ലാം മനുഷ്യന്‍റെ ആരോഗ്യത്തെ ഹനിക്കുന്ന ഘടകങ്ങളാണ്. പക്ഷെ മുന്‍കൂട്ടി കണ്ടു പിടിച്ചാല്‍, ജീവിതക്രമങ്ങള്‍ നിയന്ത്രിച്ച് പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്. ഇക്കാരണത്താല്‍ത്തന്നെ പൊതു ജനങ്ങള്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ നടത്തിവരുന്നു.
വിവിധ രക്തപരിശോധനകളിലൂടെ പലരോഗങ്ങളും കണ്ടുപിടിക്കാം. ഉദാഹരണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് അറിഞ്ഞാല്‍ മധുരം ഒഴിവാക്കിയും, ആഹാരം നിയന്ത്രിച്ചും, വ്യായാമം ചെയ്തും പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം. കൊളസ്ട്രോളിന്‍റെയും, ട്രൈഗ്ലിസറൈഡിന്‍റെയും, എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെയും അളവു കുറക്കുകയും എച്ച്ഡിഎല്‍ കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുകയും ചെയ്താല്‍ ഹൃദ്രോഹം നിയന്ത്രിക്കാമെന്നത് ഇന്ന് സാമാന്യ പരിജ്ഞാനം മാത്രമാണ്.
മദ്യപാനം സാര്‍വത്രികമാകുന്ന ഈ കാലത്ത് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റിലൂടെ കരള്‍ വീക്കവും, കരള്‍ സംബന്ധമായ മറ്റ് അസുഖങ്ങളും നേരത്തെ കണ്ടുപിടിക്കാവുന്നതാണ്. അതുപോലെ വൃക്കയുടെ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് ബ്ലഡ് യൂറിയ,
ക്രിയാറ്റിനിന്‍ തുടങ്ങിയ ടെസ്റ്റുകള്‍ ലഭ്യമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തി അസുഖങ്ങള്‍ കണ്ടുപിടിക്കുന്നതിന് തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ് സാധാരണയായി ചെയ്തു വരുന്നു. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്‍റിജന്‍ (PSA), പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയാണ്. സ്ത്രീകളിലെ സെര്‍വിക്കല്‍ കാന്‍സര്‍ പാപ്
സ്മിയര്‍ ടെസ്റ്റിലൂടെ കണ്ടുപിടിക്കാം.
എക്സ്റേ, ഇസിജി, അള്‍ട്രാ സൌണ്ട് സ്കാന്‍ തുടങ്ങിയ ടെസ്റ്റുകളും പൊതുവായ ഹെല്‍ത്ത് ചെക്കപ്പിന്റെ ഭാഗമായി ചെയ്തുവരുന്നു. ലാബുകളില്‍ ചെന്ന് അല്പം രക്തം
കൊടുത്താല്‍ ചെയ്യാവുന്നവയാണ് മിക്ക
ടെസ്റ്റുകളും. പല ലാബുകളും റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ കൂടിയും, ഇമെയില്‍ വഴിയും അയച്ച് കൊടുക്കുന്നുമുണ്ട്.
മെഡിക്കല്‍ ചെക്കപ്പുകള്‍ സാധാരണയായി ജനറല്‍ ചെക്കപ്പ്, എക്സിക്യൂട്ടീവ് ചെക്കപ്പ്, ഇന്‍റന്‍സീവ് ചെക്കപ്പ്, ഡയബറ്റിക് പ്രൊഫൈല്‍, മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പ്, കോംപ്രിഹെന്‍സീവ് ചെക്കപ്പ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ജനറല്‍ ചെക്കപ്പ് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും
ഉദ്ദേശിച്ചിട്ടുള്ളതാണ്. എക്സിക്യൂട്ടീവ് ചെക്കപ്പ് മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കും, ഇന്‍റന്‍സീവ് ചെക്കപ്പ് മുപ്പത് മുതല്‍ നാല്പതു
വയസ്സുവരെ പ്രായമുള്ളവര്‍ക്കുമാണ്. മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പും കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ചെക്കപ്പും കുറച്ചുകൂടി വിശദമായ പരിശോധനകളാണ്. 350 രൂപ മുതല്‍ 3000 രൂപ വരെയാണ് വിവിധ ചെക്കപ്പുകള്‍ക്കുള്ള സാധാരണ നിരക്കുകള്‍.
ലാബുകളെ തിരഞ്ഞെടുക്കുമ്പോള്‍ പരിശോധനകളുടെ ഗുണനിലവാരം ഉറപ്പാക്കണം. ദൈനംദിന ഗുണനിലവാര പരിശോധനകള്‍ (ഇന്‍റേണല്‍ ക്വാളിറ്റി കണ്‍ട്രോള്‍, എക്സ്റ്റേണല്‍ ക്വാളിറ്റി കണ്‍ട്രോള്‍), ഉപകരണങ്ങളുടെ കൃത്യമായ കാലിബറേഷന്‍, ജീവനക്കാരുടെ ജോലി പരിശീലനം ഇവയെല്ലാം ഗുണനിലവാരം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഭാരതസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍എബിഎല്‍ (NABL) അക്രെഡിറ്റേഷന്‍ ആണ്
ലാബുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഔദ്യാഗിക സംവിധാനം. മെഡിക്കല്‍ ലാബുകള്‍ക്കു വേണ്ടിയുള്ള ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ISO:15189:2012 അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ഏജന്‍സി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ് എന്‍എബിഎല്‍ അക്രെഡിറ്റേഷന്‍. ഭാരതത്തില്‍ ആകെ നാനൂറോളം മെഡിക്കല്‍ ലാബുകല്‍ക്കും കേരളത്തില്‍ പത്തില്‍ പരം ലാബുകള്‍ക്കുമാണ് എന്‍എബിഎല്‍ അക്രെഡിറ്റേഷന്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. ലാബുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള അളവുകോലാണ് എന്‍എബിഎല്‍ അക്രെഡിറ്റേഷന്‍.
No comments:
Post a Comment